التعطيل അത്തഅ്ത്വീല്‍

التعطيل     അത്തഅ്ത്വീല്‍

      വിശേഷണങ്ങളെ നിഷേധിക്കല്‍ (تَعْطِيل  ) പാടില്ലാത്തതാകുന്നു.

         ‘തഅ്തീല്‍ എന്നാല്‍ ഭാഷാപരമായി ശൂന്യമാക്കുകനിഷേധിക്കുക എന്നൊക്കെ യാണര്‍ത്ഥം. ആദ്യമായി അല്ലാഹുവിന്‍റെ വിശേഷണങ്ങളെ നിരാകരിക്കുന്നതായി അറിയ പ്പെടുന്നത് ജഅ്ദുബ്നു ദിര്‍ഹമാണ്. ഇറാഖിലെ ഭരണാധി കാരിയായിരുന്ന ഖാലിദ് അല്‍ ഖസ്രീ അദ്ദേഹത്തെ അറുകൊല ചെയ്യുകയുണ്ടായി.  ( ഫതുഹുല്‍ ബാരി 19/379 )

സ്വിഫാത്ത് നിഷേധികള്‍ നാലു വിഭാഗമാണ്.

  1. അല്ലാഹുവിന്‍റെ നാമങ്ങളെയും ചില വിശേഷണങ്ങളെയും സ്ഥിരീകരിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍ അല്ലാഹുവിന്‍റെ അതിക സ്വിഫത്തുകളേയും നിഷേധിക്കുന്നവരാണിവര്‍. ഇവര്‍ രണ്ടു വിഭാഗമാണ്.

* അശ്അരിയാക്കള്‍

* മാതുരീദിയാക്കള്‍

  1. അല്ലാഹുവിന്‍റെ നാമങ്ങളെ സ്ഥിരീകരിക്കുകയും വിശേഷണ ങ്ങളെപാടെ നിഷേധിക്കുന്നവരാണിവര്‍. ഇവര്‍ അറിയപ്പെടുന്നത് മുഅ്തസിലിയാക്കള്‍ എന്നാണ്.

      ഇവരുടെ വിശ്വാസപ്രകാരം ഉദാഹരണത്തിന് അല്ലാഹു بَصِيرٌ بِلاَ بَصَرٍ ആകുന്നു. അതായത് : അല്ലാഹു بَصِيرٌ കാണുന്നവനാണ്. പക്ഷെ കാഴ്ച (بَصَرٍ)എന്ന വിശേഷണത്തെ നിഷേധിക്കുകയും ചെയ്യുന്നു.

അപ്രകാരം അല്ലാഹു سَمِيعٌ بِلاَ سَمْعٍ , عَلِيمٌ بِلاَ عِلْمٍ  എന്നിങ്ങനെ അല്ലാഹുവിന്‍റെ നാമങ്ങളെ സ്ഥിരീകരിക്കുകയും വിശേഷണങ്ങളെ പാടെ നിഷേധിക്കുകയും ചെയ്യുന്നു.

അല്ലാഹുവിന്‍റെ വിശേഷണങ്ങളെ പാടെ നിഷേധിക്കു ന്നവരാണിവര്‍. അവരിലെ അതിരുകവിഞ്ഞവര്‍ അല്ലാഹുവിന്‍റെ  നാമങ്ങളേയും നിരാകരിക്കുന്നു. ഇവര്‍ രണ്ടു വിഭാഗമാണ്.

* ജഹ്മിയാക്കള്‍

* കറാമിത്തികള്‍

4 അല്ലാഹുവിന്‍റെ വിശേഷണങ്ങളെ സ്ഥിരീകരിക്കുകയോ നിഷേധി ക്കുകയോ ചെയ്യാത്തവര്‍. ഇവര്‍ രണ്ടു വിഭാഗമാണ്.

*    ദാര്‍ശനികര്‍

    * ജഹ്മിയാക്കളിലെ അതിരു കവിഞ്ഞവര്‍

ഇവരുടെ വിശ്വാസപ്രകാരം ഉദാഹരണത്തിന് അല്ലാഹു ഹയ്യുമല്ല മയ്യിത്തുമല്ല.  إن الله لا حيٌّ ، ولا ميْتٌ  എന്നാകുന്നു.

മേല്‍ പറഞ്ഞവയില്‍നിന്നും അല്ലാഹുവിന്‍റെ വിശേഷണങ്ങളെ تَحْرِيف  മാറ്റം വരുത്തുന്നവര്‍ بَلْ يَدَاهُ അവന്‍റെ ഇരു കൈകളും എന്നതിനെ അവന്‍റെ രണ്ടു ശക്തികള്‍ അല്ലെങ്കില്‍ രണ്ടു അനുഗ്രഹങ്ങള്‍ എന്നി ങ്ങനെ അര്‍ത്ഥം മാറ്റുന്നു. എന്നാല്‍  വിശേഷണങ്ങളെ  تَعْطِيل നിഷേധിക്കുന്നവര്‍ അല്ലാഹുവിന് കൈ എന്ന വിശേഷ ണത്തെത്തന്നെ നിഷേധിക്കുന്നു.

സ്വിഫാത്തു  നിഷേധികള്‍

അഹ്ലുസ്സുന്നത്തി വല്‍ ജമാഅഃയല്ലാത്ത മുഴുവന്‍ കക്ഷി കളും അല്ലാഹുവിന്‍റെ സ്വിഫാത്തുകളെ  നിഷേധിക്കുന്ന വരാകുന്നു. അത് സ്വിഫാത്തുകളെ  ഉപമിക്കുന്നവരാണെ ങ്കിലും സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നവരാണെ ങ്കിലും ശരി .

     എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്‍റെ വിശേഷണങ്ങളെ സൃഷ്ടികളോട് ഉപമിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവരുടെ വിശ്വാസ പ്രകാരം സിഫാത്തുകളെ സ്ഥിരീകരിക്കുകയാണെങ്കില്‍ സാദ്യശ്യപ്പെ ടുത്തേണ്ടിവരുമെന്ന കാരണത്താല്‍ ആദ്യം അവര്‍ ( അല്ലാഹുവിന്‍റെ വിശേഷണങ്ങളെ) സൃഷ്ടികളോട് ഉപമിക്കുകയും പിന്നീട് ആ വിശേഷണങ്ങളെ പാടെ നിഷേധിക്കുകയുമാണ് ചെയ്യുന്നത്.

അപ്രകാരം അല്ലാഹുവിനെ അവന്‍റെ സൃഷ്ടികളോട് സാദൃശ്യ പ്പെടുത്തുകയാണെങ്കില്‍ എല്ലാവിധത്തിലും പരിപൂര്‍ണനായ രക്ഷി താവിനെ പല ന്യൂനതകളുമുള്ള സ്യഷ്ടികളോട് സാദ്യശ്യപ്പെടുത്തി എന്നത്കൊണ്ട് അല്ലാഹുവിന് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പരി പൂര്‍ണതയെയാണ്  നിഷേധിച്ചിരിക്കുന്നത്.

തങ്ങളുടെ ബുദ്ധിയില്‍ അനുയോജ്യമായിക്കാണുന്ന സിഫാ ത്തുകളെ മാത്രം സ്ഥിരീകരിക്കുകയും, ബുദ്ധിക്ക് അസ്വീകാര്യമായി ത്തോന്നുന്നതിനെ സ്ഥിരീകരിക്കാതിരിക്കുകയും ചെയ്യുക  എന്ന താണ് സിഫത്തു നിഷേധികളുടെ ഐക്യകണ്ഠേനയുള്ള അഭിപ്രായം. ഇത് ഖുര്‍ആനിനും സുന്നത്തിനും  സ്ഥിരപ്പെട്ടു വന്നതായാലുംശരി. അഥവാ ഇവരുടെയടുക്കല്‍ അല്ലാഹുവിന്ന് സിഫാത്തുകള്‍ സ്ഥിരീക രിക്കുന്നതും നിരാകരിക്കുന്നതുമെല്ലാം അവരുടെ ബുദ്ധിയാകുന്നു.

ഇവരിലതികപേരും അവരുടെ ബുദ്ധിക്ക്  അനുയോജ്യമല്ല എന്നതിനാല്‍ അല്ലാഹുവിന്‍റെ സ്വിഫാത്തുകളെ ആലങ്കാരികാമാ ണെന്ന് വാദിച്ച് അവ നിഷേധിക്കുമ്പോള്‍ മറ്റുചിലര്‍ അല്ലാഹുവിന്‍റെ സിഫത്തുകള്‍ക്കര്‍ഹിക്കുന്ന അര്‍ത്ഥം നല്‍കാതെ അതില്‍ മൗനം പാലിക്കുകയും, അതിന്‍റെ അര്‍ത്ഥത്തെ അല്ലാഹുവിലേക്ക് വിടുക യും ചെയ്യുന്നു.

വാസ്തവത്തില്‍ ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള അല്ലാഹുവിന്‍റെ എല്ലാ സിഫത്തുകളും – ബുദ്ധികൊണ്ട് അത് വിവരി ക്കാന്‍ സാധ്യമല്ലെങ്കില്‍ പോലും.-അത് ബുദ്ധിക്ക് വിരുദ്ധമല്ലാത്ത താകുന്നു. ദേഹേച്ഛകള്‍ക്കടിമപ്പെടാത്ത  ബുദ്ധി ദൈവിക വിശേഷ ണങ്ങളെക്കുറിച്ച് വന്ന മൂലവാക്യങ്ങള്‍ ഉള്‍കൊള്ളാന്‍ തടസ്സമാ കുന്നില്ല. മറിച്ച് അവ മനസ്സാ, വാചാ, കര്‍മ്മണാ അംഗീകരിക്കുക യാണ് ചെയ്യുക. ഒരു പക്ഷെ ഈ മൂലവാക്യങ്ങള്‍ തന്‍റെ ബുദ്ധി കൊണ്ട് വിശദമായി മനസ്സിലാക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. അല്ലെങ്കിലും ബുദ്ധികൊണ്ട് ഗവേഷണം നടത്തി ദൈവികതയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുകയില്ല എന്നത് ഇക്കൂട്ടരിലെ മഹാപണ്ഡിത ന്മാര്‍പോലും സശിരകമ്പം സമ്മതിച്ചതായിക്കാണാം. അതിനാല്‍ അല്ലാഹുവിന്‍റെ സിഫത്തുകളെക്കുറിച്ച് പരിശുദ്ധ ഇസ്ലാമില്‍ നിന്നാണ് നാം അറിയേണ്ടത്. അത് പ്രവാചകന്‍ (സ)  യാണ് നമ്മെ പഠിപ്പിച്ചത്. ദൈവപ്രോക്തമായ വചനങ്ങള്‍ പ്രവാചകതിരുമേനി പഠിപ്പിച്ചത്പോലെ ദുര്‍വ്യാഖ്യാനം കൂടാതെ അംഗീകരിക്കലാണ് യഥാര്‍ത്ഥബുദ്ധി.

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *