അത്തഹ്രീഫ്

അത്തഹ്രീഫ്   التحريف

അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ വിശ്വാസം അവയുടെ പദത്തിലോ  അര്‍ത്ഥത്തിലോ മാറ്റം വരുത്തല്‍ (تَحْرِيف ) പാടില്ലാത്ത താകുന്നു.

     മൂല പ്രമാണത്തി (النَّص)    ന്‍റെ പദത്തിലോ അര്‍ത്ഥത്തിലോ മാറ്റം വരുത്തുക എന്നതാണ് تَحْرِيف  ന്‍റെ സാങ്കേതികാര്‍ത്ഥം. അത് പദപരമായ മാറ്റത്തോടൊപ്പം അര്‍ത്ഥം വ്യത്യാസപ്പെടുകയും അല്ലാ തെയുമിരിക്കും. ഇത് മൂന്ന് ഇനമാകുന്നു.

1 പദത്തെ മാറ്റുന്നതോടൊപ്പം അര്‍ത്ഥം മാറുന്നവ.

ഉദാഹരണം :

وَكَلَّمَ اللّهُ مُوسَى تَكْلِيمًا (سورة النساء:164)

     മൂസായോട് അല്ലാഹു നേരിട്ട് സംസാരിക്കുകയും ചെയ്തു. (നിസാഅ് : 164)

എന്ന ആയത്തിലെ اللّهُ (അല്ലാഹു) എന്നതിലെ ഉകാരത്തിന് പകരം اللّهَ (അല്ലാഹ) എന്ന് ചിലര്‍ കാരം കൊടുക്കു ന്നത്പോലെ ഇത് മുഖേന ആയത്തിന്‍റെ അര്‍ത്ഥം അല്ലാഹു വോട്  മൂസാ നേരിട്ട് സംസാരിക്കുകയും ചെയ്തുവെന്നായി മാറും.

2 പദത്തെ    മാറ്റുന്നതോടൊപ്പം  അര്‍ത്ഥത്തില്‍ മാറ്റം വരാത്തവ

          ഉദാഹരണം :

الْحَمْدُ للّهِ رَبِّ الْعَالَمِينَ (سورة الفاتحة: 2)

        സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാ കുന്നു. ( ഫാതിഹ : 2 )

എന്ന  ആയത്തിലെ الْحَمْدُ (അല്‍ഹംദു) എന്നതിന് ഉകാര ത്തിന് പകരം الْحَمْدَ (അല്‍ഹംദ) എന്ന് അകാരം കൊടുക്കുന്നത് പോലെ. ഇത്കൊണ്ട് ആയത്തിന്‍റെ അര്‍ത്ഥം മാറുകയില്ല. അജ്ഞത യില്‍നിന്നാണ് സാധാരണ ഇത്തരം അബദ്ധങ്ങള്‍ ഉണ്ടാകുക. ഇത് കൊണ്ട് അവര്‍ക്ക് പ്രത്യേക ഉദ്ദ്യേശ്യവും ഉണ്ടാകാറില്ല.

3 പ്രമാണത്തിന്‍റെ പിന്‍ബലമില്ലാതെ  ബാഹ്യമായ അര്‍ ത്ഥത്തെ മാറ്റുക.

         ഉദാഹരണം:

         بَلْ يَدَاهُ مَبْسُوطَتَانِ  ( المائدة : 64)

 അല്ല,അവന്‍റെ ഇരുകൈകളും നിവര്‍ത്തപ്പെട്ടവയാകുന്നു. (മാഇദഃ: 64)

തുടങ്ങീ അല്ലാഹുവിന്‍റെ ഇരു കൈകളെ പരാമര്‍ശിക്ക പ്പെടുന്ന ആയത്തുകളിലെ കൈകളെ ശക്തി , അനുഗ്രഹം തുടങ്ങിയ അര്‍ത്ഥങ്ങളാക്കി മാറ്റുക.

അപ്രകാരം

وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا   (الفجر : 22)

നിന്‍റെ രക്ഷിതാവും, അണിയണിയായി മലക്കുകളും വരുകയും ചെയ്താല്‍.

 സൂറത്തുല്‍ ഫജ്റിലെ 22ാം വചനത്തില്‍ പറഞ്ഞ അല്ലാഹു വിന്‍റെ വരവിനെ അല്ലാഹുവിന്‍റെ കല്‍പന വന്നാല്‍ എന്ന് അര്‍ത്ഥം നല്‍കുക. ഇത്തരം (നസ്സ്വി ) മൂലപ്രമാണത്തിന്‍റെ അര്‍ത്ഥത്തില്‍ മാറ്റം تَحْرِيف  വരുത്തുന്നവര്‍ ” ഞങ്ങള്‍ تَأْوِيل വ്യാഖ്യാനിക്കുകയാണെ ന്നാണ്” വാദിക്കാറുള്ളത്.

എന്നാല്‍ പ്രമാണത്തിന്‍റെ പിന്‍ബലമില്ലാതെ നസ്സ്വി നെ വ്യാഖ്യാനിക്കാന്‍ പാടുള്ളതല്ല.

 

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *