അല്ലാഹുവിന്റെ്നാമ-വിശേഷണങ്ങളില്‍ അഹ്ലുസ്സുന്നത്തി വല്ജ-മാഅത്തിന്റെ‍ വിശ്വാസം

അല്ലാഹുവിന്‍റെനാമ-വിശേഷണങ്ങളില്‍ 

അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വിശ്വാസം താഴെവരും പ്രകാരമാണ്.

 സ്ഥിരീകരണം الإِثْبَات

അല്ലാഹു അവന്‍റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്‍റെ പ്രവാചകന്‍റെ നാവിലൂടെയോ അല്ലാഹുവിനുള്ളതായി സ്ഥിരീകരിച്ചവ തദനുസാരം അതില്‍ വ്യഖ്യാനങ്ങളോ നിരാകരണമോ രൂപസങ്കല്‍ പമോ സാദൃശ്യപ്പെടുത്തലോ കൂടാതെ സ്ഥിരീകരിക്കുക എന്നതാണ് അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്‍റെ വിശ്വാസം .

അല്ലാഹു പറയുന്നു :

وَلِلّهِ الأَسْمَاء الْحُسْنَى فَادْعُوهُ بِهَا وَذَرُواْ الَّذِينَ يُلْحِدُونَ فِي أَسْمَآئِهِ سَيُجْزَوْنَ مَا كَانُواْ يَعْمَلُونَ (الأعراف: 180 )

        അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക. അവന്‍റെ പേരുകളില്‍ കൃത്രിമം കാണിക്കുന്നവരെ നിങ്ങള്‍ വിട്ടുകളയുക. അവര്‍ ചെയ്തുവരുന്നതിന്‍റെ ഫലം അവര്‍ക്കു വഴിയെനല്‍കപ്പെടും. (അഅ്റാഫ് :180)

ഈ ആയത്തില്‍നിന്നും അല്ലാഹുവിന്‍റെ നാമവിശേഷണ ങ്ങളെ വ്യഖ്യാനങ്ങളോ നിരാകരണമോ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു. കാരണം അത് രണ്ടും അല്ലാഹു വിന്‍റെ നാമവിശേഷണങ്ങളില്‍ കൃത്രിമം കാണിക്കലാകുന്നു.

(النـَّفْي)  നിഷേധം

അല്ലാഹു അവന്‍റെ ഗ്രന്ഥത്തിലോ അല്ലെങ്കില്‍ അവന്‍റെ പ്രവാചകന്‍റെ നാവിലൂടെയോ തന്‍റെമേല്‍ നിഷിദ്ധമാക്കിയ നിഷേധഗുണങ്ങളെ നിഷേധിക്കുക.

   അതോടൊപ്പം അല്ലാഹുവിന് നിഷിദ്ധമായ നിഷേധ ഗുണങ്ങള്‍ക്ക് എതിരായ ഗുണങ്ങളാണ് അല്ലാഹുവിനുള്ളത് എന്ന് വിശ്വസിക്കുകയും ചെയ്യേണ്ടതാകുന്നു.

അല്ലാഹു പറയുന്നു :

لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ (سورة الشورى:11)

അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണു ന്നവനും കേള്‍ക്കുന്നവനുമാകുന്നു. (ശൂറാ : 11 )

ഈ ആയത്തില്‍നിന്നും  അല്ലാഹുവിന്‍റെ നാമവിശേഷണ ങ്ങളെ സാദൃശ്യപ്പെടുത്തല്‍ കൂടാതെ സ്ഥിരീകരിക്കല്‍ നിര്‍ബന്ധമാ ണെന്ന് അറിയിക്കുന്നു.

( التَوَقُف) സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുക.

പ്രമാണങ്ങളിലൂടെ അല്ലാഹുവിന് സ്ഥിരീകരിക്കപ്പെടുകയോ, നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്ത  ദേഹം , സ്ഥലം , ഭാഗം തുടങ്ങി ജനങ്ങള്‍ വിയോജിച്ചിട്ടുള്ളവ സ്ഥിരീകരിക്കുകയോ നിഷേധി ക്കുകയോ ചെയ്യാതെ വിട്ടു നില്‍ക്കുക.

എന്നാല്‍ അവയുടെ അര്‍ത്ഥത്തെക്കുറിച്ച് വിശദീകരണം തേടുകയും അങ്ങിനെ അല്ലാഹുവിന്‍റെ പരിശുദ്ധിക്ക് യോജിക്കാത്ത അയഥാര്‍ത്ഥ്യമാണ് അത്കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെങ്കില്‍ അത് തള്ളപ്പെടേണ്ടതാണ്. അതല്ല അല്ലാഹുവിന് യോജിക്കുന്ന ആശയ മാണെങ്കില്‍ അത് സ്വീകരിക്കുകയും ചെയ്യും.

ഇതാണ് നിര്‍ബന്ധമായും സ്വീകരിക്കേണ്ട മാര്‍ഗ്ഗം. ഇത് അവയെ നിരാകരിക്കുന്നവരുടേയും സാദൃശ്യപ്പെടുത്തുന്നവരുടേ യും ഇടയിലുള്ള മിതമായ അഭിപ്രായം കൂടിയാകുന്നു.

ഈ മാര്‍ഗം സ്വീകരിക്കല്‍ നിര്‍ബന്ധമാണെന്ന് ബുദ്ധിയും പ്രമാണവും സമ്മതിക്കുന്നു. അല്ലാഹുവിന്ന് അനിവാര്യവും അനുവദ നീയവും അസംഭവ്യവുമായ കാര്യങ്ങളിലെ വിശദീകരണം പ്രമാണം കൊണ്ടല്ലാതെ അറിയാന്‍ സാധ്യമല്ല.

  അപ്പോള്‍ പ്രമാണത്തെ പിന്‍പറ്റിക്കൊണ്ട് ഉള്ളതായി സ്ഥിരീ കരിച്ചവരെ സ്ഥിരീകരിക്കാനും നിഷിദ്ധമായ നിഷേധഗുണങ്ങളെ നിഷേധിക്കുകയും മൗനംപാലിച്ചതില്‍ മൗനമവലംഭിക്കുകയും ചെയ്യല്‍ നിര്‍ബന്ധമാകുന്നു. അല്ലാഹു പറയുന്നു :

وَلاَ تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ   (  الإسراء: 36 )

 നിനക്കറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്.  ( ഇസ്റാഅ് : 36 )

    ഈ ആയത്തില്‍നിന്നും അല്ലാഹുവിന്‍റെ നാമവിശേഷണ ങ്ങളെ രൂപസങ്കല്‍പമില്ലാതെ സ്ഥിരീകരിക്കുകയും അപ്രകാരം അല്ലാഹുവിന് സ്ഥിരീകരിക്കപ്പെടുകയോ, നിഷേധിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവയില്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ വിട്ടുനില്‍ക്കുകയും ചെയ്യല്‍ നിര്‍ബന്ധമാണെന്ന് അറിയിക്കുന്നു.

അപ്പോള്‍ ഒരാള്‍ പറയുന്നു : അല്ലാഹു ചെവിയില്ലാതെ കേള്‍ക്കുന്നവനാണ്. മറ്റൊരാള്‍ പറയുന്നു: അല്ലാഹു ചെവികൊണ്ട് കേള്‍ക്കുന്നവനാണ്,

ഇവ  രണ്ടും  പ്രമാണങ്ങള്‍ക്ക് എതിരാകുന്നു എന്നാണ് അഹ്ലുസ്സുന്നയുടെ നിലപാട്. കാരണം അല്ലാഹുവിന്ന് ചെവി ഉണ്ട് എന്നോ ഇല്ലാ എന്നോ പ്രമാണങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടില്ല. മറിച്ച് അല്ലാഹു അവന്‍റെ മഹത്വത്തിന് യോജിക്കുന്ന നിലയില്‍ കേള്‍ ക്കുന്നവനാകുന്നു എന്നതാണ് പ്രമാണാടിസ്ഥാനങ്ങളില്‍ നമുക്ക് പറയാനുള്ളത്.

           ഇങ്ങനെ അല്ലാഹുവിന് സ്ഥിരപ്പെട്ട എല്ലാ ഗുണങ്ങളും സ്തുതിക്കപ്പെടുകയും പുകഴ്ത്തപ്പെടുകയും ചെയ്യുന്ന പരിപൂര്‍ണ മായ ഗുണങ്ങളാകുന്നു. യാതൊരു വിധത്തിലുള്ള ന്യൂനതകളും അവയ്ക്കില്ല. എന്നിരിക്കെ അല്ലാഹുവിന് സ്ഥിരപ്പെട്ട പരിപൂര്‍ണമായ എല്ലാഗുണങ്ങളും എല്ലാവിധത്തിലും പരിപൂര്‍ണമായതുതന്നെയാണ്.

 നല്ലതല്ലാത്ത ഒരു നാമമോ വിശേഷണമോ അല്ലാഹു വിന്നില്ല. അല്ലാഹുപറയുന്നു :

اللَّهُ لَا إِلَهَ إِلَّا هُوَ لَهُ الْأَسْمَاءُ الْحُسْنَى    طه :8

 അല്ലാഹു- അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍റെതാ കുന്നു ഏറ്റവും ഉല്‍കൃഷ്ടമായനാമങ്ങള്‍. (ത്വാഹാ : 8)

     അപ്രകാരം അല്ലാഹു അവന്ന് ഇല്ല എന്നറിയിച്ച എല്ലാ നിഷേ ധഗുണങ്ങളും അല്ലാഹുവിന്ന് നിര്‍ബന്ധമായും ഉണ്ടാകേണ്ട ഗുണങ്ങള്‍ക്ക്  എതിരാകുന്നതാണ്.

എല്ലാ സല്‍ഗുണങ്ങളിലും അല്ലാഹു പരിപൂര്‍ണനായിരിക്കെ ന്യൂനതകളടങ്ങിയ ഗുണങ്ങളും അവന്ന്  അസംഭവ്യമാകുന്നു.

അതുപോലെ അല്ലാഹു അവന്ന് ഏതൊന്ന് നിഷിദ്ധമാ ക്കുന്നുവെങ്കില്‍ അല്ലാഹുവിന്ന് നിഷിദ്ധമായ ആ നിഷേ ധഗുണം ഇല്ലെന്ന് അംഗീകരിക്കുന്നതോടൊപ്പം നിഷിദ്ധമായ ആ നിഷേധ ഗുണത്തിന് എതിരായ ഗുണങ്ങളെ പരിപൂര്‍ണമായും സ്ഥിരീകരി ക്കല്‍ കൂടിയാകുന്നു. എന്ത് കൊണ്ടെന്നാല്‍ സ്തുതിക്കപ്പെടുന്ന ഒരു ഗുണം സ്ഥിരീകരിക്കാതെ നിഷേധഗുണം മാത്രം  പരി പൂര്‍ണ തയെ കുറിക്കുകയില്ല.

     അതായത് അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍ പ്പെട്ടതാണല്ലോ ظُلْم   അക്രമം പ്രവര്‍ത്തിക്കല്‍’ അതായത് അക്രമം പ്രവര്‍ത്തിക്കുക എന്ന നിഷേധ ഗുണം  നിഷേധിക്കുന്നതോടൊപ്പം അതിന്‍റെ എതിര്‍ ഗുണമായ عَدْل  നീതിപാലനം പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യേന്നതാകുന്നു.

അല്ലാഹു അവന്ന് നിഷിദ്ധമാക്കിയ ഗുണങ്ങളില്‍പ്പെട്ടതാണ്  ‘ക്ഷീണ മുണ്ടാവുക’ എന്നത്. എന്നുവെച്ചാല്‍ ‘ക്ഷീണം ഉണ്ടാവുക’ എന്ന നിഷേധഗുണം നിഷേധിക്കുന്നതോടൊപ്പം അതിന്‍റെ എതിര്‍ ഗുണമായ ശക്തി  പരിപൂര്‍ണമായും സ്ഥിരീകരിക്കുകകൂടി ചെയ്യേ ണ്ടതാകുന്നു.  ഇങ്ങനെയാണ്  എല്ലാ നിഷേധ ഗുണങ്ങളേയും നിഷേധിക്കേണ്ടത്.

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *