നമസ്കാരത്തില്‍ പ്രാരംഭപ്രാര്‍ത്ഥനായി

ആയിശ (റ)  പറയുന്നു : 

നബി (സ) രാത്രി നമസ്കാരത്തില്‍ പ്രാരംഭപ്രാര്‍ത്ഥനായി ഇപ്രകാരം പറയുമായിരുന്നു : 

 اَللَّهُ أَكْبَرُ ( അല്ലാഹു മഹാനാകുന്നു)  എന്ന് പത്ത്പ്രാവശ്യം

سُـــبْحَانَ اللَّهِ  (അല്ലാഹു പരിശുദ്ധനാകുന്നു.) എന്ന് പത്ത്പ്രാവശ്യവും

لَا إِلَهَ إِلَّا اللَّهُ  ( അല്ലാഹുവല്ലാതെ യഥാര്‍ത്ഥത്തില്‍ ആര്യാധ്യനില്ല ) എന്ന് പത്ത് പ്രാവശ്യം

أَسْـــتَغْفِرُ اللهَ ( ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുന്നു ) എന്ന് പത്ത് പ്രാവശ്യം

اَللَّهُمَّ اغْفِرْ لِي وَاهْدِنِي وَارْزُقْنِي وَعَافِنِي ( അല്ലാഹുവേ നീ എനിക്ക് പൊറുത്തു തരികയും എന്നെ നീ നേര്‍വഴിയിലാക്കുകയും എനിക്ക് നീ ആഹാരം നല്‍കുകയും എനിക്ക് നീ സൗക്യം നല്‍കുകയും ചെയ്യേണമേ. ) എന്ന് പത്ത് പ്രാവശ്യവും

اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الضِّيقِ يَوْمَ الْحِسَابِ  ( അല്ലാഹുവേ വിചാരണ ദിവസത്തെ ഞെരുക്കത്തില്‍നിന്നും ഞാന്‍ നിന്നോട് രക്ഷ ചോദിക്കുന്നു. ) എന്ന് പത്ത് പ്രാവശ്യവും ചൊല്ലുമായിരുന്നു.

                                ( നസാഈ : 1617 , ഇബ്നുമാജഃ : 1352)

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *