നാമെന്തിന് കൊറോണയെ ഭയപ്പെടണം ?

നാമെന്തിന് കൊറോണയെ ഭയപ്പെടണം ?*

അബാന്‍ (റ) നിവേദനം: ഉസ്മാനുബ്നു അഫ്ഫാന്‍ (റ) പറഞ്ഞു: നബി (സ) പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട് :

വല്ലവനും  ഇത് രാവിലെയും വൈകുന്നേരവും പറഞ്ഞാൽ🔰

 بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ

അല്ലാഹുവിന്റെ നാമത്തില്‍ അവന്റെ നാമത്തോടൊപ്പം ( അല്ലാഹുവിന്റെ നാമം ഉരുവിട്ട് തുടങ്ങിയാല്‍) ഭൂമിയിലോ ആകാശത്തോ ഒരു വസ്തുവും ഉപദ്രവിക്കുകയില്ല അവന്‍ എല്ലാം കേൾക്കുന്നവനും സർവ്വവും അറിയുന്നവനുമാണ്.

 എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞാല്‍ പുലരും വരെയും പെട്ടെന്നുള്ള പരീക്ഷണം അവനെ ബാധിക്കുകയില്ല. രാവിലെ അപ്രകാരം മൂന്ന് പ്രാവശ്യം പറയുന്നുവെങ്കില്‍ വൈകുന്നേരം വരെയും പെട്ടെന്നുള്ള വിപത്തുകള്‍ അവനെ ബാധിക്കുകയില്ല.

അങ്ങനെ ഇരിക്കെ അബാന്‍ ഇബ്നു ഉസ്മാനിന് പക്ഷാവാതം പിടിപെടുകയുണ്ടായി. അത് അബാനിൽനിന്ന് ഹദീസ് കേട്ട വ്യക്തിയെ അത്ഭുതപ്പെടുത്തി അയാള്‍ അദ്ദേഹത്തെ അൽഭുതത്തോടെ നോക്കാന്‍ തുടങ്ങി.

അബാന്‍ അദ്ദേഹത്തോട് ചോദിച്ചു : നിങ്ങളെന്താ എന്നെ ഇത്ര അൽഭുത ത്തോടെ നോക്കുന്നത് ?

അല്ലാഹുവാണ് സത്യം ഞാന്‍ ഉസ്മാന്റെ മേല്‍ കളവ് പറഞ്ഞിട്ടില്ല. ഉസ്മാന്‍ നബി (സ)  യുടെമേലും കള്ളം പറഞ്ഞതല്ല.

മറിച്ച് എന്നെ ഈ വിപത്ത് ബാധിച്ചിട്ടുള്ള ആ ദിവസത്തില്‍ ഞാന്‍ എന്തോ ദേഷ്യത്തിലായിരുന്നു. അതിനാല്‍ അന്ന് ആ പ്രാർത്ഥ ചൊല്ലാന്‍  ഞാന്‍ മറന്നു പോയതായിരുന്നു. ( അബൂദാവൂദ് : 5088, തിർമിദി : 3388)

തിർമിദിയുടെ റിപ്പോർട്ടില്‍ ഇപ്രകാരമാളുള്ളത്.

യാതൊരു ദാസനും ദിവസവും രാവിലെയും വൈകുന്നേരവും മേല്‍ പറഞ്ഞ പ്രാർത്ഥന മൂന്ന് പ്രാവശ്യം

പറയുന്നുവെങ്കിൽ

لَمْ يَضُرَّهُ شَيْءٌ

യാതൊന്നും തന്നെ അവനെ ഉപദ്രവിക്കുകയില്ല

എന്നാണുള്ളത്.

ആപത്തുകളെ പ്രതിരോധിക്കാനുള്ള ആരോഗ്യകരാമയ എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നതോടൊപ്പം നമ്മുടെ കഴിവിന്നപ്പുറത്തുള്ള എല്ലാ കെടുതികളിൽനിന്നും രക്ഷയ്ക്കായി പ്രവാചകന്‍ (സ) പഠിപ്പിച്ച പ്രാർത്ഥനകള്‍ പ്രവിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ രാവിലെയും വൈകുന്നേരവും പതിവാക്കേണ്ടതാണ്.

അത്തരം  മഹത്തായ ഒരു ദിക്റാകുന്നു ഇത്.

 അല്ലാഹുവിന്റെ നാമം കൊണ്ട് രക്ഷതേടിയാൽ  ആകാശത്തില്‍ നിന്നും ഭൂമിയിൽനിന്നുമുള്ള എല്ലാ വിധ വിപത്തുകളിൽ നിന്നും അല്ലാഹു അവന് സംരക്ഷണം നൽകുന്നതാകുന്നു.

 എല്ലാ പ്രയാസമേറിയ രോഗങ്ങളിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കട്ടെ. ആമീന്‍

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *