പ്രയാസം ഉണ്ടാകുമ്പോള്‍

               دُعَاءُ الْكَرْب

വിഷമങ്ങളും പ്രയാസങ്ങളുമെല്ലാം സർവ്വലോക രക്ഷിതാവിൻ്റെ പരീക്ഷണങ്ങളാണ്.

അത്തരം സന്ദർഭങ്ങളില്‍  വിശ്വാസി പതറാതെ തളരാതെ എല്ലാം അവനില്‍ ഭരമേല്പി ക്കുകയും , പ്രവാചകന്‍ മുഹമ്മദ് നബി (സ)  സ്വീകരിച്ച മാർഗങ്ങള്‍ സ്വീകരിക്കുകയുമാണ് വേണ്ടത്.

ഇബ്നു അബ്ബാസ് (റ) നിവേദനം :

നബി (സ)  വിഷമഘട്ടത്തില്‍ ഇപ്രകാരം പറയു മായിരുന്നു :

لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ العرش الكريم

മഹാനും വിവേകമുള്ളവനുമായ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല മഹത്തായ സിംഹാസനത്തിന്റെ ഉടമയായ അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനുമില്ല. ആകാശങ്ങളുടെ നാഥനും ഭൂമിയുടെ നാഥനും മാന്യമായ സിംഹാസനത്തിന്റെَ നാഥനുമായ അല്ലാഹുവല്ലാത മറ്റൊരു ആരാധ്യനുമില്ല.  ( ബുഖാരി : 6345 , മുസ്ലിം : 2730 )

പരമകാരുണ്യകനായ അല്ലാഹുവിനോട് ആത്മാർത്ഥ

മായി പ്രാർത്ഥിക്കുകയും അവനിലേക്ക് വിനയപ്പെടുകയുമാണ് നാം ചെയ്യേണ്ടത്.

മുസ്ലിം തന്റെ നിത്യ ജീവിതത്തില്‍ രാപകലുകളിലായി പാലിക്കേണ്ടതും ചൊല്ലേണ്ടതുമായ നൂറുക്കണക്കിനുള്ള പ്രാർത്ഥനകളും ദിക്റുകളും ചെല്ലുന്നതിന് പകരം  ഉത്തമ നൂറ്റാണ്ടുകാരെന്ന് പ്രവാചകന്‍ (സ) പരിചയപ്പെടുത്തിയ വരാർക്കും  കേട്ടുകേൾവി പോലുമില്ലാത്ത മങ്കൂസ് മൗലിദും റാത്തീബുമെല്ലാം മുസ്ലിമിന്ന് പാടില്ലാത്തതാകുന്നു.

അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യം ലഭിക്കുന്നതിന്നായി നാം മാനസ്സാന്തരപ്പെടുകയും പശ്ചാതപിക്കുകയും പാപമോചനം തേടുകയുംചെയ്യുക. ഭക്തിയോടുകൂടി അവനിലേക്ക് മടങ്ങുന്നാടൊപ്പം അവന്റെ വിധിവിലക്കുള്‍ അനുസരിച്ചു കൊണ്ട് അവന് കീഴ്പെട്ട് ജീവിക്കുകയും ചെയ്യുക.

അല്ലാഹു പറയുന്നത് നോക്കൂ:

وَأَنِيبُوا إِلَى رَبِّكُمْ وَأَسْلِمُوا لَهُ مِنْ قَبْلِ أَنْ يَأْتِيَكُمُ الْعَذَابُ ثُمَّ لَا تُنْصَرُونَ (54) وَاتَّبِعُوا أَحْسَنَ مَا أُنْزِلَ إِلَيْكُمْ مِنْ رَبِّكُمْ مِنْ قَبْلِ أَنْ يَأْتِيَكُمُ الْعَذَابُ بَغْتَةً وَأَنْتُمْ لَا تَشْعُرُونَ (55) أَنْ تَقُولَ نَفْسٌ يَاحَسْرَتَا عَلَى مَا فَرَّطْتُ فِي جَنْبِ اللَّهِ وَإِنْ كُنْتُ لَمِنَ السَّاخِرِينَ (56) سورة الزمر

നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിനു മുമ്പായി നിങ്ങള്‍ നിങ്ങളുടെ രക്ഷിതാ വിങ്കലേക്ക് താഴ്മയോടെ മടങ്ങുകയും, അവന്നു കീഴ്പെടുകയും ചെയ്യുവിന്‍. പിന്നെ ( അത് വന്നതിന് ശേഷം ) നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല.

നിങ്ങള്‍ ഓർക്കാതിരിക്കെ പെട്ടെന്ന് നിങ്ങൾക്ക് ശിക്ഷ വന്നെത്തുന്നതിന് മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതില്‍ നിന്ന് ഏറ്റവും ഉത്തമമായത് നിങ്ങള്‍ പിൻപിറ്റുകയും ചെയ്യുക.

(അല്ലാത്ത പക്ഷം )

എന്റെ കഷ്ടമേ, അല്ലാഹുവിന്റെ ഭാഗത്തേക്ക് ഞാന്‍ ചെയ്യേണ്ടതില്‍ ഞാന്‍ വീഴ്ചവരുത്തിയല്ലോ. തീർച്ചയായും ഞാന്‍ കളിയാക്കുന്നവരുടെ കൂട്ടത്തില്‍ തന്നെ ആയിപ്പോയല്ലോ എന്ന് വല്ല വ്യക്തിയും പറഞ്ഞേക്കും .

അവസരം പാഴാകുന്നതിന്മുമ്പ് അഥവാ മരിക്കുന്നതിന് മുമ്പായി ഖേദിച്ചു മടങ്ങാത്ത പക്ഷം അവസാനം മേൽ പ്രകാരം വിലപിക്കേണ്ടി വരുമെന്നാണ് അല്ലാഹു നമ്മെ ഓർമപ്പെടുത്തുന്നത്.

അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീന്‍.

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *