മന: ക്ലേശം നീങ്ങികിട്ടാൻ സ്വലാത്തുകൾ വർദ്ധിപ്പിക്കുക.

മന: ക്ലേശം നീങ്ങികിട്ടാ സ്വലാത്തുക ദ്ധിപ്പിക്കുക.

ഉബയ്യുബ്നു കഅബ് (റ) നിവേദനം :

ഞാന്‍ നബി (സ) യോട് പറഞ്ഞു : അല്ലാഹുവിന്റെ ദൂതരെ, ഞാന്‍ അങ്ങയുടെ മേല്‍ സ്വലാത്ത് അധികരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ആകയാല്‍ ഞാന്‍ എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നതില്‍ താങ്കൾക്കുവേണ്ടി എത്രയാണ് സ്വലാത്ത്  ചൊല്ലേണ്ടത് ?

നബി (സ) പറഞ്ഞു : നീ ഉദ്ധേശിച്ചത്ര. ഞാന്‍ ചോദിച്ചു : എന്റെ പ്രാർത്ഥനയുടെ നാലില്‍ ഒരു ഭാഗമായാലോ ? നബി (സ) പറഞ്ഞു : നീ ഉദ്ധേശിച്ചത്ര. നീ അധികരിപ്പിക്കുന്നുവെങ്കിൽ അതായിരിക്കും നിനക്ക് നല്ലത്.

ഞാന്‍ ചോദിച്ചു : എന്നാല്‍ എന്റെ പ്രാർത്ഥനയുടെ പകുതിയായാലോ ? നബി (സ) പറഞ്ഞു : നീ ഉദ്ധേശിച്ചത്ര നീ അധികരിപ്പിക്കുന്നുവെങ്കില്‍ അതാണ് നിനക്ക് നല്ലത്.

ഞാന്‍ പറഞ്ഞു : എന്നാല്‍ മൂന്നില്‍ രണ്ട് ഭാഗമാക്കിയാലോ ? നബി (സ) പറഞ്ഞു : നീ ഉദ്ധേശിച്ചത്ര നീ അധികരിപ്പിക്കുന്നുവെങ്കില്‍ അതാണ് നിനക്ക് നല്ലത്.

ഞാന്‍ പറഞ്ഞു : എന്നാല്‍ ഞാന്‍ എന്റെ മുഴുവന്‍ പ്രാർത്ഥനയും താങ്കൾക്കു വേണ്ടി യാക്കുന്നു. നബി (സ) പറഞ്ഞു :

إِذًا تُكْفَى هَمَّكَ، وَيُغْفَرُ لَكَ ذَنْبُكَ

എങ്കില്‍ നിന്റെ മന: ക്ലേശത്തിന് അത് മതിയാകുന്നതും നിന്റെ പാപം പൊറുക്കുന്നതുമായിരിക്കും.

( തിര്മിാദി : 2457, സ്വഹീഹുത്തർഗീബ് :1670)

اترك تعليقاً

لن يتم نشر عنوان بريدك الإلكتروني. الحقول الإلزامية مشار إليها بـ *